KSDLIVENEWS

Real news for everyone

മ്യാന്‍മര്‍ സൈന്യവുമായി ബന്ധം; അദാനിയെ യുഎസ് ഓഹരി സൂചികയില്‍ നിന്നും നീക്കി

SHARE THIS ON

ന്യൂയോര്‍ക്ക് : മ്യാന്‍മര്‍ സര്‍ക്കാരിനെ അട്ടിമറിച്ച സൈന്യവുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പനിയായ അദാനി പോര്‍ട്ട്‌സിനെ യുഎസ് ഓഹരി സൂചികയില്‍ നിന്നും നീക്കി. മ്യാന്മര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മ്യാന്മര്‍ ഇക്കണോമിക് കോര്‍പ്പറേഷനുമായാണ് അദാനിയ്ക്ക് കരാറുള്ളത്. മ്യാന്മറില്‍ വന്‍കിട തുറമുഖം വികസിപ്പിക്കാനായി 290 മില്യണ്‍ ഡോളറിന്റെ കരാറാണ് കമ്പനി ഒപ്പിട്ടത്. അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണമിക് സോണ്‍ ലിമിറ്റഡ് എന്ന കമ്പനിയെ യുഎസ് ഓഹരിസൂചികകളായ എസ് ആന്റ് പി, ഡോ ജോണ്‍സ് എന്നിവ വിലക്കിയതായി അറിയിക്കുകയായിരുന്നു. അദാനിയ്ക്ക് തുറമുഖമുണ്ടാക്കാന്‍ മ്യാന്മറില്‍ ഭൂമി പാട്ടത്തിനു നല്‍കിയ സൈനിക സ്ഥാപനം വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!