സിറ്റി ഗോൾഡ് പ്രിമിയർ ലീഗ് സീസൺ 5, ടീം സിറ്റി കിഡ്സ് ജേതാക്കളായി…

സിറ്റി ഗോൾഡ് ഗ്രൂപ്പിൻ്റെ 5 ഷോറൂമുകളെ പങ്കെടുപ്പിച്ച് സിറ്റി ഗോൾഡ് നടത്തിയ അഞ്ചാമത് ക്രിക്കറ്റ് പ്രിമിയർ ലീഗ് സിറ്റി കിഡ്സ് ജേതാക്കളായി.
സിറ്റിഗോൾഡ് , മംഗളൂരു ,ഉപ്പള ,കർണ്ണാടക പുത്തൂർ, സിറ്റി കിഡ്സ് എന്നി 5 ഷോറൂമുകള്‍ തമ്മിലാണ് മല്‍സരം ഉണ്ടായത് .
അവെഷകരമായ ഫൈനലിൽ ശക്തരായ പുത്തൂർ ഷോറൂമിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി കൊണ്ടാണ് സിറ്റി കിഡ്സ് ചാമ്പ്യൻമാരായത് . ഫൈനലിൽ മാൻ ഓഫ് ദി മാച്ചായി സിറ്റി കിഡ്സ് ടീമിലെ സഹദാഫ് മാസ്റ്ററെയും ടൂർണമെൻറിലെ മാൻ ഓഫ് ദി സീരിസായി പുത്തൂർ ടീമിലെ സമദിനെയും തിരഞ്ഞെടുത്തു..
സിറ്റി കിഡ്സ് ടീമിനുവേണ്ടി ടൂർണ്ണമെൻറിൽ ഉടനീളം സിദ്ദീഖ് അട്ക്കത്ത്ബയൽ, ഉനൈസ് ,സുജാഹുദ്ധീൻ ,അൻവർ പള്ളം, ലുക്ക്മാൻ ചൂരി ,ദിനേശ് എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു .വിജയികൾക്കുള്ള ട്രോഫി സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ കരീം കോളിയാട് നല്കി,
ഡയറക്ടർ മാരായ നൗഷാദ് ചൂരി ,ദിൽഷാദ് കോളിയാട് ,ഇർഷാദ് കോളിയാട് എന്നിവർ സംബന്ധിചു.

