കൊല്ലപ്പെട്ട മൻസൂറിന്റെ വീട് സന്ദർശിച്ചു

കണ്ണൂർ: തെരഞ്ഞെടുപ്പ് ദിവസം കൂത്തുപറമ്പ് മണ്ഡലത്തിൽ മാർക്സിസ്റ്റുകാരുടെ അക്രമത്തിൽ മൃഗീയമായി വധിക്കപ്പെട്ട മൻസൂറിന്റെ വീട് മഞ്ചേരശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷററും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമിറ്റി ചെയർമാനുമായ അഷ്റഫ് കർള, കുമ്പള ഗ്രാമ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, ബോംബെ കെ എം സി സി നേതാവ് എം എ കാലിദ്, ആസിഫ് കാറോഡ എന്നിവർ സന്ദർശിച്ചു.
മൻസൂറിന്റെ പിതാവ് മുസ്തഫ, സഹോദരൻ മുഹ്സിൻ വീട്ടിൽ ഉണ്ടായിരുന്നു. കെ എം സി സി നേതാകളയ എൻ. കെ ഇബ്രാഹിം, സി. എച് മൊയ്തു, അബ്ദുൽ സലാം എന്നിവരും സംബന്ധിച്ചു.

