KSDLIVENEWS

Real news for everyone

മാസ്‌ക് ധരിക്കാതെ പതിനായിരങ്ങള്‍ ഒത്തുകൂടി കുംഭമേള, വിമര്‍ശനവുമായി നടി പാര്‍വതി

SHARE THIS ON

ഹരിദ്വാർ: മഹാകുംഭമേളയോടനുബന്ധിച്ചുള്ള മൂന്നാം ഷാഹി സ്‌നാനം ഇന്ന് ഹരിദ്വാറിൽ ആരംഭിച്ചു. അതിരാവിലെ ആരംഭിച്ച സ്‌നാനത്തിൽ 7 മണിവരെ മാത്രമാണ് പൊതുജനങ്ങൾക്ക് ഗംഗാതടത്തിൽ അനുമതിയുണ്ടായിരുന്നത്. തുടർന്ന് 13 അഖാഡകളുടേയും കടവുകളിലാണ് ചടങ്ങുകളനുസരിച്ച് സ്‌നാനം നടക്കുന്നത്. ആദ്യ സ്‌നാനം മാർച്ച് 11-ാം തിയതി മഹാശിവാരാത്രിയോടനുബന്ധിച്ചാണ് നടന്നത്. രണ്ടാമത്തെ സ്‌നാനം ഏപ്രിൽ 12ന് പൂർത്തിയായി. ഹരിദ്വാറിലെ ഈ വർഷത്തെ പുണ്യസ്‌നാനങ്ങളിൽ നാലെണ്ണം ഷാഹി സ്‌നാനങ്ങളും ഒൻപതെണ്ണം ഗംഗാ സ്‌നാനവുമെന്നാണ് അറിയപ്പെടുന്നത്. ഈ വർഷം കൊറോണ നിയന്ത്രണങ്ങളുള്ളതിനാൽ ഏപ്രിൽ ഒന്നുമുതൽ 30 വരെയാണ് കുഭമേള ചുരുക്കിയിരിക്കുന്നത്. സാധാരണഗതിയിൽ കുംഭമേള നാല് മാസം വരെ നീളാറുണ്ട്. ഇന്ത്യയിൽ നാസിക്, ഹരിദ്വാർ, പ്രയാഗ് രാജ്, ഉജ്ജയിൻ എന്നീ പുണ്യനഗരങ്ങളിലാണ് കുംഭമേള അരങ്ങേറുന്നത്. ആറു വർഷത്തിലൊരിക്കൽ അർദ്ധ കുംഭമേളയും 12 വർഷത്തിലൊരിക്കൽ പൂർണ്ണ കുംഭമേളയും അരങ്ങേറും. പൗരാണിക കാലഗണനാ പ്രകാരമാണ് കുംഭമേള നടത്താറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!