റംസാന്‍; നിസ്സാമുദ്ദീന്‍ മര്‍ക്കസില്‍ 50 പേര്‍ക്ക് നിസ്‌കാരം നടത്താമെന്ന് ഹൈക്കോടതി

റംസാൻ മാസത്തിൽ നിസ്സാമുദ്ദീൻ മർക്കസിൽ നിസ്‌കരിക്കാനുള്ള അനുവാദം നൽകി ഡൽഹി ഹൈക്കോടതി. മർക്കസിന്റെ ആദ്യത്തെ നിലയിൽ 50 പേർക്ക് അഞ്ച് തവണ നിസ്‌കരിക്കാനാണ് അനുവാദം നൽകിയിരിക്കുന്നത്. ഡൽഹി വഖഫ് ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.സംസ്ഥാന ദുരന്ത നിവാരണ സംഘം മതപരമായ പരിപാടികൾക്കും സഭകൾക്കുമാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നതെന്നും ആരാധനാലയങ്ങൾ അടച്ചിടാൻ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്നും കോടതി അറിയിച്ചു. മർക്കസിൽ ജനങ്ങളെ നിയന്ത്രിക്കാൻ നിസ്സാമുദ്ദീൻ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കോടതി നിർദ്ദേശം നൽകി.

