KSDLIVENEWS

Real news for everyone

കേരളാ ലോകായുക്തയെ ആക്രമിച്ച ഐ എൻ എൽ നേതാവ് അബ്ദുല്‍ അസീസിനെതിരെ നടപടി ഉണ്ടാകണമെന്ന് അഭിഭാഷകന്‍ എം ആര്‍ അഭിലാഷ്

SHARE THIS ON

തിരുവനന്തപുരം: ലോകായുക്തയുടെ പദവി അലങ്കരിക്കുന്ന ന്യായാധിപന്‍, കെ ടി ജലീലിനെതിരെ ​ഗൂഡാലോചന നടത്തിയെന്ന ആരോപണത്തെ വിമര്‍ശിച്ച്‌ അഭിഭാഷകന്‍ എം ആര്‍ അഭിലാഷ്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ ഐഎന്‍എല്‍ പ്രതിനിധിയായ എന്‍ കെഅബ്ദുല്‍ അസീസ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് അഭിലാഷ് രം​ഗത്തെത്തിയിരിക്കുന്നത്. വായില്‍ വരുന്നതെന്തും ടെലിവിഷന്‍ വേദിയിലൂടെ വിളിച്ചു പറയുന്ന, വ്യക്തിഹത്യ നടത്തുന്ന ഒരു പ്രവണതയുടെ വികൃതമുഖം ആണ് അയാള്‍ പ്രദര്‍ശിപ്പിച്ചത്. മതവും രാഷ്ട്രീയവും എല്ലാം ബഹുമാനപ്പെട്ട ലോകായുക്തയില്‍ ആരോപിക്കപ്പെടുകയുണ്ടായി. കേരളാ ലോകായുക്ത നിയമത്തിന്റെ പത്തൊമ്ബതാം വകുപ്പനുസരിച്ച്‌ ലോകായുക്ത എന്ന അഴിമതി നിര്‍മാര്‍ജന സ്ഥാപനത്തിന് കോടതിയലക്ഷ്യാധികാരങ്ങളുണ്ടെന്നും അഭിലാഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!