ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,17,353 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1185 മരണവും

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,17,353 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1185 മരണവും റിപ്പോർട്ട് ചെയ്തു. 1,18,302 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ 1,42,91,917 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1,25,47,866 പേർ രോഗമുക്തരായി. 15,69,743 സജീവ കേസുകളാണ് നിലവിലുള്ളത്. 1,74,308 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. . 11,72,23,509 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

