ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 2300 വരെ ഉയരാമെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗo വ്യാപകമാകുന്നതിനിടെ പ്രതിദിന മരണം 2300 വരെയായി ഉയരാമെന്ന് പഠന റിപ്പോർട്ട്. ലാൻസെറ്റ് കോവിഡ്-19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്സാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയാണ് ഇത്രയും മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്യുക. ഇന്ത്യയുടെ ടയർ 2,3 നഗരങ്ങളിലാണ് കോവിഡ് രൂക്ഷമായി തുടരുക. 20ഓളം ജില്ലകളിൽ മാത്രമാവും കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാവുകയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു . കോവിഡിന്‍റെ ആദ്യ തരംഗത്തിൽ ഇത് നാൽപ്പതിലധികം ജില്ലകളിലാണ്. ഇന്ത്യയിൽ നിലവിൽ

