KSDLIVENEWS

Real news for everyone

ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

SHARE THIS ON

കോവിഡ് വ്യാപനം രൂക്ഷമായ ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആയിരം രൂപ പിഴ ഈടാക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിക്കാതെ ആദ്യം പിടിക്കപ്പെടുന്നവരില്‍നിന്ന് ആയിരം രൂപയും ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ പതിനായിരം രൂപയുമാണ് പിഴ. വ്യാഴാഴ്ച്ച ഉത്തര്‍പ്രദേശില്‍ 22,439 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയും ഇരുപതിനായിരത്തിലേറെപ്പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ക്കു മാത്രമേ അനുമതിയുണ്ടാവൂവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. പത്തു ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ള രാത്രികാല കര്‍ഫ്യൂ തുടരും. സംസ്ഥാനത്ത് സ്‌കൂളുകള്‍ മെയ് പതിനഞ്ചു വരെ അടച്ചിടാന്‍ വ്യാഴാഴ്ച്ച സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ക്കാനും തീരുമാനമുണ്ട്. സംസ്ഥാനത്ത് ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 1.11 ലക്ഷമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കോവിഡ് സെന്ററുകളായി മാറ്റും. പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയായി മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!