KSDLIVENEWS

Real news for everyone

സ്വർണ്ണ വില വീണ്ടും കൂടി; ഈ മാസത്തെ ഉയര്‍ന്ന നിലയില്‍

SHARE THIS ON

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപയായി. ഗ്രാം വില 15 രൂപ കൂടി 4415ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെയും വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 240 രൂപയാണ് വര്‍ധിച്ചത്. ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ഏറിയുംകുറഞ്ഞുമാണ് നില്‍ക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണവില പത്തിനാണ് ഈ മാസം ആദ്യമായി കുറഞ്ഞത്. പിന്നീട് ഏറ്റകുറച്ചലിലൂടെ കടന്നുപോയ സ്വര്‍ണവിലയാണ് ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!