മംഗളൂരു പുറംകടലില്‍ ബോട്ടിടിച്ചുണ്ടായ അപകടം; മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

മംഗളൂരു: കപ്പലില്‍ മത്സ്യബന്ധന ബോട്ടിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒമ്പത് പേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മംഗളൂരു പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ വിദേശ ചരക്കു കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ആറു പേര്‍ മരിച്ചത് മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ആകെ മരിച്ചവരുടെ എണ്ണം ആറായി. നേവി നടത്തിയ തിരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആറു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ശനിയാഴ്ചയും നാവിക സേനയുടെ തിരച്ചില്‍ തുടരും. ഏപ്രില്‍ 11നു രാത്രി ബേപ്പൂര്‍ ഹാര്‍ബറില്‍നിന്നു മീന്‍പിടിക്കാന്‍ പോയ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയുള്ള ബോടിലാണ് മുംബൈ ഭാഗത്തേക്കു പോകുകയായിരുന്ന വിദേശ ചരക്കു കപ്പല്‍ ഇടിച്ച് അപകടമുണ്ടായത്.

