KSDLIVENEWS

Real news for everyone

പരാതിക്ക് പിന്നില്‍ ഒരു ഗ്യാങ്; സംശുദ്ധ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ശ്രമം-ജി.സുധാകരന്‍

SHARE THIS ON

ആലപ്പുഴ: തന്റെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം രാഷ്ട്രീയ ധാർമ്മികത ഇല്ലാത്തതാണെന്നും മന്ത്രി ജി സുധാകരൻ. മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പരാതി നൽകിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. താനും തന്റെ കുടുംബവും ഒരു വിവാദവുമുണ്ടാക്കുന്നില്ല. എന്നിട്ടും തന്റെ കുടുംബത്തെ വരെ ആക്ഷേപിക്കുന്നു. തന്റെ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി. താൻ ശരിയായ കമ്യൂണിസ്റ്റാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനാണ് ശ്രമം. പരാതിക്ക് പിന്നിൽ ഒരു ഗ്യാങ് പ്രവർത്തിക്കുന്നുണ്ട്. അതിൽ പല പാർട്ടിക്കാരുമുണ്ട്. പൊളിറ്റിക്കൽ ക്രിമിനലുകൾ പ്രോത്സാഹിപ്പിക്കരുതെന്നും സുധാകരൻ പറഞ്ഞു ആരോപണം ഉന്നയിച്ചവരെ തനിക്കെതിരെ ഉപയോഗിച്ചതാണ്. സ്റ്റേറ്റ് കമ്മിറ്റി അംഗമായ തനിക്കെതിരെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പരാതിയെത്തി. ആരോപണത്തിന് പിന്നിൽ വേറെ ചിലരാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കുടുംബത്തെ വരെ ആക്ഷേപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. തന്റെ ഭാര്യ പ്രിൻസിപ്പലായി വിരമിച്ചയാളാണ്. നല്ലൊരു തുക പെൻഷൻ കിട്ടുന്നുണ്ട്. തനിക്ക് ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുണ്ട്. 12 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്ന ജോലിയാണ് മകന്റേത്. ജി സുധാകരന്റെ മകൻ എന്ന് എവിടെയും പറയാതെയാണ് അവൻ ജോലി നേടിയത്. അവനും ഭാര്യയും ഇത്തവണ വോട്ട് ചെയ്യാൻ വന്നത് രണ്ട് ലക്ഷം രൂപ മുടക്കിയാണ്. ലോക്സഭയിലേക്ക് ആരിഫിന് വോട്ട് ചെയ്യാനും അവൻ വന്നിരുന്നു. അവൻ ഒരു രാഷ്ട്രീയ പ്രവർത്തകനല്ല. പക്ഷേ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുണ്ട്. അതാണ് ഞങ്ങളുടെ കുടുംബം. അങ്ങനെയുള്ള കുടുംബത്തെ പറ്റി ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്തിന്റെ പേരിലാണ്. മരിക്കുന്നത് വരെ താൻ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനായിരിക്കും. പേഴ്സണൽ സ്റ്റാഫിനെയൊ ഭാര്യയെയൊ താൻ ഒന്നും പറഞ്ഞിട്ടില്ല. പരാതി നൽകിയവർ നിരപരാധികളാണ്. അവരെ തനിക്കെതിരെ ഉപയോഗിച്ചു. അവരോട് സഹതാപം മാത്രമെയുള്ളുവെന്നും മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!