KSDLIVENEWS

Real news for everyone

കഴക്കൂട്ടത്ത് സ്‌ട്രോംഗ് റൂം തുറക്കാന്‍ ശ്രമം, വിവാദം

SHARE THIS ON

തിരുവനന്തപുരം | കഴക്കൂട്ടം മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തെ ചൊല്ലി വിവാദം. കേടായ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമാണ് റിട്ടേണിംഗ് ഓഫീസര്‍ തുറക്കാന്‍ ശ്രമം നടത്തിയത്. പാര്‍ട്ടികളെ ഇക്കാര്യം അറിയിച്ചതോടെ യുഡിഎഫും ബിജെപിയും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു. ഇതേ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു.

സീല്‍ ചെയ്ത് പൂട്ടിയ സ്‌ട്രോംഗ് റൂം വോട്ടെണ്ണല്‍ ദിനത്തില്‍ മാത്രമേ തുറക്കാറുള്ളൂ. പുതിയ കീഴ് വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടം നടത്തിയതെന്നും ഇത് അനുവദിക്കാനാകില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി എസ് എസ് ലാല്‍ പറഞ്ഞു.

ബിജെപിയും യുഡിഎഫും മാത്രമാണ് നീക്കത്തെ എതിര്‍ത്തതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എതിര്‍പ്പ് അറിയിച്ചില്ലെന്നും അതില്‍ അസ്വാഭാവികത ഉണ്ടെന്നും ലാല്‍ കുറ്റപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!