KSDLIVENEWS

Real news for everyone

കോട്ടിക്കുളം കൊല; ബേക്കൽ പൊലീസ് കർണ്ണാടക പൊലീസിന്റെ സഹായം തേടി ; പ്രതിയുടെ അറസ്റ്റ് ഉടൻ

SHARE THIS ON

പാലക്കുന്ന് : കർണ്ണാടക സ്വദേശിയായ മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഇന്നു ഉണ്ടായേക്കും . കോട്ടിക്കുളത്തെ സ്വകാര്യ സ്ഥാപനത്തിന്റെ കാവൽക്കാരനും കർണ്ണാടക സ്വദേശിയുമായ ഉമേഷ് ആണ് പ്രതി . ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ബേക്കൽ പൊലീസ് കർണ്ണാടക പൊലീസിന്റെ സഹായം തേടി . ഈ മാസം 14 ന് രാത്രിയിലാണ് കോട്ടിക്കുളം റെയിൽവെ സ്റ്റേഷനിലും പരിസരങ്ങളിലും പതിവായി കണ്ടിരുന്ന കർണ്ണാടക സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കോട്ടിക്കുളത്തെ കടവരാന്തയിൽ കാണപ്പെട്ടത് . സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കൊലയാളിയെ തിരിച്ചറിഞ്ഞത് . മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടയിൽ കൊല നടന്നുവെന്നാണ് പ്രതി പൊലീസിനു മൊഴിനൽകിയത് . എന്നാൽ തന്റെ മേൽ വിലാസം കൃത്യമായി വ്യക്തമാക്കാൻ പ്രതി തയ്യറായിട്ടില്ല . കൂടുതൽ വിവരങ്ങൽ പ്രതിയുടെ അറസ്റ്റോടെ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!