ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം, ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. വിവാഹം, പാലുകാച്ചൽ തുടങ്ങിയ ചടങ്ങുകൾ ഇനി മുതൽ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇൻഡോർ പരിപാടികൾക്ക് പരമാവധി 75 പേർക്കും പങ്കെടുക്കാം ഔട്ട്ഡോർ പരിപാടികൾക്ക് 150 പേർക്ക് പങ്കെടുക്കാം. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടത്. പരിപാടികളിൽ പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് കൊവിഡ് ഇൻസിഡന്റ് കമാൻഡർമാർ വിലയിരുത്തും. നിയന്ത്രണങ്ങൾ കർശനമാക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു.


