KSDLIVENEWS

Real news for everyone

ഛത്തീസ്ഗഡിലെ റായ്പുരില്‍ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് അപകടം;

SHARE THIS ON

റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്പുരില്‍ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് അപകടം. 5 പേര്‍ വെന്തുമരിച്ചു. ചികിത്സയിലുണ്ടായിരുന്ന മറ്റു രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. റായ്പുരിലെ രാജധാനി ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ചയാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തതായാണ് വിവരം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ പ്രഖ്യാപിച്ചു. ‘സംഭവത്തില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. മറ്റു രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി’ -മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ താര്‍കേശ്വര്‍ പട്ടേല്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!