കോവിഡ് വാക്സിന് നിര്‍മാണം: കമ്പനികള്‍ക്ക് 4500 കോടി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമാണം വർധിപ്പിക്കാൻ വാക്സിൻ കമ്പനികൾക്ക് തുക അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നീ കമ്പനികൾക്ക് 4500 കോടി അനുവദിക്കാൻ ധനമന്ത്രാലയം അനുമതി നൽകി.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് 3,000 കോടിയും ഭാരത് ബയോടെക്കിന് 1,500 കോടി രൂപയുമാണ് സപ്ലെ ക്രെഡിറ്റ് എന്ന നിലയിൽ അനുവദിക്കുകയെന്നും ഇത് എത്രയും വേഗം കൈമാറുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിമാസ കോവിഡ് വാക്സിൻ ഉത്പാദനം 100 മില്യൻ ഡോസിൽനിന്ന് വർധിപ്പിക്കാൻ മൂവായിരം കോടിരൂപ അനുവദിക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ. അദാർ പൂനാവാല കഴിഞ്ഞ ദിവസം സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ നടപടി.

