അരവിന്ദ് കേജരിവാളിന്റെ ഭാര്യക്ക് കോവിഡ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഭാര്യ സുനിതയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു . സുനിത വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഭാര്യക്കൊപ്പം കേജരിവാളും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഭരണപരമായ കാര്യങ്ങളെല്ലാം വീട്ടിലിരുന്നു മുഖ്യമന്ത്രി നിര്‍വഹിക്കുന്നതായി പാര്‍ട്ടി അറിയിച്ചു.
അതെ സമയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്, പാര്‍ട്ടി വക്താവ് രാഘവ് ചദ്ദ എന്നിവരുള്‍പ്പെടെ നിവധി എഎപി നേതാക്കള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു .

