KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി ഇന്നുമുതൽ തലസ്ഥാനത്ത്; പ്രതിരോധപ്രവർത്തനങ്ങൾ ഏറ്റെടുക്കും

SHARE THIS ON

തിരുവനന്തപുരം:ബുധനാഴ്ച ഉച്ചയോടെ തലസ്ഥാനത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലായിരുന്ന അദ്ദേഹം പിന്നീട് കോവിഡ് ബാധിതനായി ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടെ മന്ത്രിസഭായോഗങ്ങൾ ഓൺലൈനായി ചേർന്നിരുന്നു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ കോവിഡ് കോർകമ്മിറ്റി യോഗങ്ങൾ ചേർന്നിരുന്നത്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അനുമതിയോടെ നടപ്പാക്കുകയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങളിൽ ചിലത് നടപ്പാക്കുന്നതിൽ ഏകോപനമില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്. പല വകുപ്പുകളും സ്വന്തംനിലയ്ക്ക് തീരുമാനമെടുക്കുന്നതും തലവേദനയാവുന്നുണ്ട്. ചില ജില്ലാ ഭരണാധികാരികളുടെ തീരുമാനങ്ങൾ ചീഫ് സെക്രട്ടറി ഇടപെട്ട് തിരുത്തിക്കേണ്ടിവന്നിരുന്നു. ഇവകൂടി കണക്കിലെടുത്താണ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!