KSDLIVENEWS

Real news for everyone

നിലവില്‍ ലോക്ഡൗണ്‍ ആലോചിക്കുന്നില്ല; നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും – മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിനെ നേരിടാൻ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നത്. രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നില്ല. എന്നാൽ നിയന്ത്രണങ്ങൾ കർക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം പരമാവധി തടത്തുനിർത്താനാണ് ശ്രമിക്കുന്നത്. ഈ ശ്രമം വിജയിപ്പിക്കാൻ കഴിയുന്ന ഒരു സമൂഹമാണ് നമ്മുടേതെന്ന് നേരത്തെ തെളിയിച്ചതാണ്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുകൂടി ജാഗ്രതയോടെ നീങ്ങണം. അങ്ങനെ വന്നാൽ മറ്റു കടുത്ത നടപടികളിലേക്കൊന്നും പോകാതെ കാര്യങ്ങൾ പരിമിതപ്പെട്ടു നിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!