സംസ്ഥാനങ്ങള്‍ക്ക് വാക്‌സീന്‍ സൗജന്യമായി ലഭ്യമാക്കണം; ചെന്നിത്തല മോദിക്ക് കത്തയച്ചു

സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്‌സീന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. കേരളത്തില്‍ ഇപ്പോള്‍തന്നെ ആദ്യഘട്ടം വാക്‌സീന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇവരെല്ലാം മുതിര്‍ന്ന പൗരന്മാരാണെന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. സൗജന്യമായി കോവിഡ് വാക്‌സീന്‍ നല്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനാ പരമായ ഉത്തരവാദിത്തം ഉണ്ടെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി

