KSDLIVENEWS

Real news for everyone

മകൾ വീട്ടു തടങ്കലിൽ ആണെന്ന് പിതാവ്

SHARE THIS ON

കാഞ്ഞങ്ങാട് : മകൾ ഭർത്താവിന്റെ വീട്ടുതടങ്കലിൽ ആണെന്നു കാണിച്ച് പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി . തോയമ്മൽ സ്വദേശി മൊയ്തുവാണ് പരാതി നൽകിയത് . പരാതിക്കാരന്റെ മകൾ ആസിഫ ( 21 ) പത്തുദിവസം മുമ്പാണ് കാമുകനും നീലേശ്വരം , ബങ്കളം സ്വദേശിയുമായ അജിനൊപ്പം ഒളിച്ചോടിയത് . രണ്ടുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഒളിച്ചോട്ടം . സംഭവത്തിൽ ഹൊസ്ദുർഗ്ഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടയിൽ ഒരാഴ്ച മുമ്പ് ആസിഫ് പൊലീസ് മുമ്പാകെ ഹാജരായിരുന്നു . വീട്ടുകാർ നിർബന്ധിച്ചുവെങ്കിലും അജിന്റെ കൂടെ പോകുന്നുവെന്നാണ് അറിയിച്ചത് . കോടതിയിൽ ഹാജരായപ്പോഴും ഇതേ നിലപാട് ആവർത്തിച്ചതോടെ സ്വന്തം ഇഷ്ടത്തിനു വിട്ടിരുന്നു . ഇതിനു പിന്നാലെയാണ് മകളെ വീട്ടുതടങ്കലിലാക്കിയതായി കാണിച്ച് മൊയ്ത കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!