KSDLIVENEWS

Real news for everyone

ബി.ജെ.പി. ഭരണത്തിന്റെ ബലിയാടാക്കി ഇന്ത്യയെ മാറ്റരുതെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്;
ചര്‍ച്ച മതിയാക്കി വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും- രാഹുല്‍

SHARE THIS ON

ന്യൂഡൽഹി: ബി.ജെ.പി. ഭരണത്തിന്റെ ബലിയാടാക്കി ഇന്ത്യയെ മാറ്റരുതെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. രാജ്യത്തെ എല്ലാ പൗരന്മാർക്കും വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്നും ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളുടെ ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.

കോവിഡ് വാക്സിന്റെ വിലനിർണയം ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ അലയടിക്കുന്നതിനിടെ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഹിന്ദിയിൽ മൂന്ന് വരികൾ മാത്രമാണ് ട്വീറ്റിലുണ്ടായിരുന്നത്. ‘ഒരു പാട് ചർച്ച ചെയ്തു കഴിഞ്ഞു. ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണം- അത്ര തന്നെ. ഇന്ത്യയെ ബി.ജെ.പി. പദ്ധതിയുടെ ബലിയാടാക്കുന്നത് നിർത്തിക്കോളൂ.’ രാഹുൽ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും മൂന്ന് തരത്തിൽ വില നിശ്ചയിച്ചു കൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ വാക്സിൻ നയം പ്രഖ്യാപിച്ചത്. മേയ് ഒന്ന് മുതൽ പതിനെട്ട് വയസിന് മുകളിലുള്ള എല്ലാ പൗരർക്കും വാക്സിൻ വിതരണം ആരംഭിക്കുമെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ജനങ്ങൾക്കുള്ള വാക്സിൻ വിതരണം സൗജന്യമായി തുടരുമെന്ന് അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!