പലസ്തീനെ ചോരയില്‍ മുക്കി ഇസ്രായേല്‍; ഗസ്സയിലെ അക്രമത്തില്‍ 35 മരണം; 220 പേര്‍ക്ക് പരിക്ക്

ടെൽ അവീവ്: ഫലസ്തീനിൽ മസ്ജിദുൽ അഖ്സയിലും ജറൂസലമിലും തുടരുന്ന ക്രൂരതക്കൊപ്പം ഗസ്സയെയും ചോരയിൽ മുക്കി ഇസ്രായേൽ. ഗസ്സയിൽ തുടരുന്ന വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 12 കുട്ടികളുൾപെടെ 35 ആയി. 220 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 2014നു ശേഷം ഗസ്സയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്
ആക്രമണത്തിൽ ഗസ്സയിലെ ബഹുനില ജനവാസ കെട്ടിടം പൂർണമായി തകർത്തു. അപ്പാർട്ട്മെന്റുകൾക്ക് പുറമെ മെഡിക്കൽ ഉൽപാദന സ്ഥാപനങ്ങൾ, ഡെന്‍റൽ ക്ലിനിക് എന്നിവയും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർത്തത്. ഹമാസ് ഉദ്യോഗസ്ഥരുടെ വീടുകളും ഓഫീസുകളും പ്രവർത്തിച്ച 13 നില കെട്ടിടവും ഇസ്രായേൽ ബോംബിട്ടുതകർത്തു. നിരവധി മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു. ഹെബ്രോണിൽ ഫലസ്തീനികൾ താമസിച്ചുവന്ന അൽഫവാർ അഭയാർഥി ക്യാമ്പും ഇസ്രായേൽ തകർത്തു. ഹമാസ് ഇസ്രായേലിൽ നടത്തിയ റോക്കറ്റാക്രമണത്തിൽ മൂന്നു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേർ മരിച്ചതായി ഇസ്രായേലി പത്രം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. ഒരു കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്.
ജറൂസലമിൽ ദിവസങ്ങളായി ഇസ്രായേൽ പൊലീസ് തുടരുന്ന ആക്രമണത്തിൽ ഇതുവരെ 700ലേറെ ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. മസ്ജിദുൽ അഖ്സയിൽ കടന്നുകയറി വ്യാപകമായി ആക്രമണം തുടരുന്നതിൽ ലോകമെങ്ങും പ്രതിഷേധം ശക്തമാണെങ്കിലും അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. ദിവസങ്ങൾക്കിടെ ആറു തവണയാണ് ഇസ്രയേൽ പൊലീസ് മസ്ജിദിനകത്തുകയറി വിശ്വാസികൾക്കു നേരെ അതിക്രമം നടത്തിയത്. റമദാൻ 27ന് ലൈലതുൽ ഖദ്ർ പ്രതീക്ഷിച്ച് ഒത്തുകൂടിയ വിശ്വാസികൾക്കു നേരെയും അതിക്രമമുണ്ടായി.
SCROLL FOR NEXT

