KSDLIVENEWS

Real news for everyone

ആശ്വാസ വാര്‍ത്ത! ആഴ്ചകള്‍ക്ക് ശേഷം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെ, ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2.81 ലക്ഷം പേര്‍ക്ക്

SHARE THIS ON

ആശ്വാസ വാര്‍ത്ത! ആഴ്ചകള്‍ക്ക് ശേഷം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെ, ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2.81 ലക്ഷം പേര്‍ക്ക്

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രിൽ 21ന് ശേഷം ഇത് ആദ്യമായിട്ടാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാൽപത്തിയൊൻപത് ലക്ഷം കടന്നു.
നിലവിൽ 35 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യയിൽ കാര്യമായ കുറവുകൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,106 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 2.74 ലക്ഷം പിന്നിട്ടു. മഹാരാഷ്ട്രയിൽ ഇന്നലെ 900ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്നലെ പ്രതിദിന കേസുകളുടെ എണ്ണത്തേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണമായിരുന്നു കൂടുതൽ. 3.78 ലക്ഷം പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്.ആകെ രോഗമുക്തരുടെ എണ്ണം രണ്ട് കോടി പതിനൊന്ന് ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 15,73,515 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. പതിനെട്ട് കോടിയിലധികം പേരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!