KSDLIVENEWS

Real news for everyone

ശരീരത്തില്‍ കോവിഡ് ആന്റീബോഡിയുടെ സാന്നിധ്യം കണ്ടെത്താനുള്ള കിറ്റ് വികസിപ്പിച്ച് ഡിആര്‍ഡിഒ

SHARE THIS ON

ന്യൂഡൽഹി: മനുഷ്യ ശരീരത്തിൽ കോവിഡ് ആന്റീബോഡിയുടെ സാന്നിധ്യം എളുപ്പത്തിൽ കണ്ടെത്താനുള്ള കിറ്റ് ‘DIPCOVAN’ തദ്ദേശീയമായി വികസിപ്പിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). പ്ലാസ്മയിലെയും മേദസിലെയും ആന്റീബോഡികളുടെ സാന്നിധ്യം കണ്ടെത്തുന്നതാണ് കിറ്റ്. 75 മിനിട്ടുകൊണ്ട് പരിശോധന നടത്താം എന്നതാണ് പ്രത്യേകത. മറ്റു രോഗങ്ങൾ ഉള്ളവർക്കടക്കം പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.

18 മാസമാണ് ഒരു കിറ്റിന്റെ കാലാവധി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) 2021 ഏപ്രിലിൽ കിറ്റിന് അംഗീകാരം നൽകിയിരുന്നു. കിറ്റ് ഉത്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അനുമതി 2021 മെയ് മാസത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ), സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഓ), കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയം എന്നിവ നൽകിയിരുന്നു. ജൂൺ ആദ്യവാരം മുതൽ വാൻഗാർഡ് ഡയഗനോസ്റ്റിക്സ് കിറ്റ് വാണിജ്യാടിസ്ഥാനത്തിൽ വിറ്റഴിച്ചു തുടങ്ങും. 10,000 ടെസ്റ്റുകൾ നടത്താനാവശ്യമായ 100 കിറ്റുകൾ കിറ്റുകൾ ആദ്യഘട്ടത്തിൽ വിപണിയിലെത്തും. പ്രതിമാസം 500 കിറ്റുകൾ നിർമിക്കാനുള്ള ശേഷിയാണ് നിർമാതാക്കൾക്കുള്ളത്. 75 രൂപയാവും പരിശോധനയ്ക്ക് ചെലവ് വരിക.https://6dcbcaded5680f58e734bf09b7006c4e.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

ഒരാൾക്ക് മുൻപ് എപ്പോഴെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നതടക്കം മനസിലാക്കുന്നതിൽ കിറ്റ് ഉപയോഗപ്രദമാകുമെന്ന് ഡിആർഡിഒ പറഞ്ഞു. കിറ്റ് ശരിയായ സമയത്തുതന്നെ വിസിപ്പിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. ഒരാൾക്ക് മുമ്പ് കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നും അയാളുടെ ശരീരത്തിൽ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ആന്റീബോഡി ഉണ്ടോ എന്നും കണ്ടെത്തുന്നതിനുള്ള കിറ്റാണിത്. സിറോ സർവെ അടക്കമുള്ളവയിൽ കിറ്റ് പ്രയോജനപ്പെടും.

ഡിആർഡിഒയുടെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസ് ലബോറട്ടറിയാണ് കിറ്റ് വികസിപ്പിച്ചത്. ഡിആർഡിയോയിലെയും ഡൽഹി ആസ്ഥാനമായ വാൻഗാർഡ് ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിലെയും വിദഗ്ധരാണ് കിറ്റ് വികസിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!