മംഗലാപുരം വിമാനപകടം ; എന്നും മധൂരിന്റെ ഓർമയിൽ മായാത്ത നൊമ്പരമായി സമീർ

മംഗലാപുരം വിമാന ദുരന്തത്തിന് ഇന്ന് പതിനൊന്നാണ്ട്. ജില്ലയ്ക്ക് ഏറ്റവും ദു:ഖത്തിന്റെ ദിന രാത്രങ്ങളാണ് സമ്മാനിച്ചത്. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും, കുടുംബത്തിന്റെ പ്രാരാബ്ധം മാറ്റാൻ ഗൾഫിലേക്ക് ജോലി തേടി പോയി സന്തോഷത്തോടെ പല സ്വപ്നങ്ങളുമായി നാട്ടിലേക്ക് തിരിച്ചവർ, കുടുംബത്തിലെ ഉറ്റവരുടെ കല്യാണത്തിന് വേണ്ടി, അങ്ങനെ പല സ്വപ്നങ്ങളുമായി നാടണയാൻ വേണ്ടി വന്നവർ മംഗലാപുരം കണ്ട് കൊണ്ടാണ് സ്വപ്നങ്ങളെല്ലാം എരിഞ്ഞടങ്ങിയത്, കാത്ത് നിന്ന ഉറ്റവർക്ക് പോലും ഒരു നോക്ക് പോലും കാണാൻ കഴിയാതെ കത്തിക്കരിഞ്ഞ മൃതശരീങ്ങളായി പലരും. അനേകം നൊമ്പരങ്ങൾ പെയ്തിറങ്ങിയ ആ കറുത്ത മെയ് 22 കാസറഗോഡിന് മറക്കാൻ കഴിയില്ല. പ്രത്വേകിച്ച് മധൂരിന്റെ മനസ്സിൽ മായാത്ത നൊമ്പരമായി സമീർ.
മധൂർ സുഹൃദ് വേദിയുടെ പ്രവർത്തകനും , വലിയൊരു സുഹൃദ് വലയത്തിന്റെ ഉടമയുമായിരുന്നു സമീർ.
ഇന്നും ആ അപകട വാർത്ത ഒരു മുറിവായി അവശേഷിക്കുമ്പോഴും സമീറിന്റെ മരണം കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല.

