KSDLIVENEWS

Real news for everyone

വീണ്ടും ആശ്വാസം; രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും കുറഞ്ഞു

SHARE THIS ON

Highlight


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,40,842 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 3,741 പേര്‍ രോഗം ബാധിച്ച്‌ മരിക്കുകയും ചെയ്തു.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണവും മരണവും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,40,842 പേർക്കാണ് കോവിഡ് ബാധിച്ചത്. 3,741 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 2,99,266 ആയി ഉയർന്നു.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി 4000ത്തിന് മുകളിലുള്ള പ്രതിദിന കോവിഡ് മരണം ഇന്ന് 4000ത്തിൽ താഴെയെത്തി. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,65,30,132 ആയി ഉയർന്നു. 3,55,102 പേർക്കാണ് കഴിഞ്ഞ ദിവസം രോഗമുക്തിയുണ്ടായത്.
2,34,25,467 പേർക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. നിലവിൽ 28,05,399 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. 19,50,04,184 പേർക്കാണ് വാക്സിൻ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!