KSDLIVENEWS

Real news for everyone

വൈറ്റ് ഗാർഡും ലയൺസ് ക്ലബ്ബും കൈകോർത്തു, തെരുവിൽ അലയുകയായിരുന്ന യുവാവിനെ “ സുന്ദരനാക്കി “ വീട്ടിലെത്തിച്ചു

SHARE THIS ON

എരിയാൽ : തെരുവിൽ അലഞ്ഞു വിശന്നു ബസ്റ്റാൻഡിൽ അവശനായി ഇരുന്നിരുന്ന യുവാവിനെ സന്നദ്ധ പ്രവർത്തകർ വയർ നിറയെ ഭക്ഷണം നൽകി കുളിപ്പിച്ചതിന് ശേഷം പുതുവസ്ത്രം ധരിപ്പിച്ച് വീട്ടിലെത്തിച്ചു.

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളും ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് പ്രവർത്തകരും കൈകോർത്താണ് അഭിനന്ദനീയമായ പ്രവർത്തനം നടത്തിയത്.

വിശന്നും വീട്ടിലെത്താനാകാതെ വിഷമിച്ചും സി പി സി ആർ ഐ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഈ യുവാവിൻ്റെ ദയനീയാവസ്ഥ യൂത്ത് ലീഗിൻ്റെ വാർ റൂമിലേക്ക് വിളിച്ചറിയിച്ചതിനെ തുടർന്ന് വൈറ്റ് ഗാർഡ് അംഗങ്ങൾ ഓടിയെത്തി സഹായിക്കുകയായിരുന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീവ് കമ്പാർ ആരോഗ്യ വകുപ്പധികൃതരെ അറിയിക്കുകയും ചെയ്തു. ഭക്ഷണം നൽകിയതിന് ശേഷം നന്നായി കുളിപ്പിക്കുകയായിരുന്നു’. പിന്നീട് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചതിന് ശേഷം ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് ഭാരവാഹികളായ മഹമ്മൂദ് എരിയാൽ, അഷ്റഫ് ഐവ എന്നിവർ അവരുടെ ആംബുലൻസിൽ ഊജംപ്പദവിലെ വീട്ടിലെത്തിക്കുകയായിരുന്നു. കുളിപ്പിക്കുന്നതിനും മറ്റും യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിദ്ധീക്ക് ബദർ നഗർ, വൈസ് ക്യാപ്റ്റൻ അഷ്ഫർ മജൽ യൂത്ത് ലീഗ് നേതാക്കളായ മുജീബ് ലിബാസ്, ഹസീബ് ചൗക്കി,ലീഗ് നേതാവ് സുലൈമാൻ ചൗക്കി, ഗ്രാമ പഞ്ചായത്തംഗം നൗഫൽ പുത്തൂർ, നസീർ കല്ലങ്കൈ,നംഷാദ് ചൗക്കി, അസീർ കുന്നിൽ,ജനമൈത്രി പോലീസ് വളണ്ടിയർ മാഹിൻ കുന്നിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!