KSDLIVENEWS

Real news for everyone

കേസുകള്‍ കുറയുന്നു, മരണം കൂടുന്നു: ഇന്ത്യയില്‍ കോവിഡ് കവര്‍ന്നത് മൂന്നുലക്ഷം ജീവന്‍

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,454 പേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്. 3,02,544 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി. ഇതില്‍ 2,37,28,011 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്. നിലവില്‍ 27,20,716പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ 19,60,51,962 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!