KSDLIVENEWS

Real news for everyone

വാക്‌സിന്‍ സൗജന്യമാക്കാത്തതെന്ത്, ആര്‍ബിഐയുടെ ഡിവിഡന്റ് ഉപയോഗിച്ചുകൂടെ-ചോദ്യവുമായി ഹൈക്കോടതി

SHARE THIS ON

കൊച്ചി: പൗരന്മാർക്ക് എന്തുകൊണ്ട് വാക്സിൻ സൗജന്യമായി നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാരിനോട് കേരള ഹൈക്കോടതി. ഫെഡറലിസം നോക്കേണ്ട സമയമിതല്ലെന്നും കോടതി പറഞ്ഞു. എന്നാൽ നയപരമായ വിഷയമാണ് ഇതെന്നും മറുപടി നൽകാൻ കൂടുതൽ സമയം നൽകണമെന്നും കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടു.

വാക്സിനേഷൻ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിലുളള ബെഞ്ച് കേന്ദ്ര സർക്കാരിനോട് വളരെ പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിച്ചത്.

34,000 കോടി രൂപയാണ് സൗജന്യ വാക്സിനേഷനായി വിനിയോഗിക്കേണ്ടത്. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ കേന്ദ്രം ഒരു തീരുമാനമെടുക്കാത്തത്. ഫെഡറലിസം നോക്കേണ്ട ഒരു സമയമല്ല ഇതെന്നും കോടതി പറഞ്ഞു. സംസ്ഥാനങ്ങൾക്കാണ് ചുമതല എന്ന നിലപാട് എന്താണ് കേന്ദ്രം എടുക്കുന്നതെന്ന് ചോദിച്ച കോടതി ആർ.ബി.ഐ.യുടെ ഡിവിഡന്റ് കൈയിലിരിക്കേ ഇത് വാക്സിനേഷനായി വിനിയോഗിച്ചുകൂടേയെന്നും ആരാഞ്ഞു.

എന്നാൽ നയപരമായ പ്രശ്നമാണ് അതുകൊണ്ട് ഇക്കാര്യത്തിൽ മറപുടി സമർപ്പിക്കാൻ കുറച്ചുസമയം ആവശ്യമാണെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ഹർജി വാദത്തിനായി അടുത്ത ദിവസത്തേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!