KSDLIVENEWS

Real news for everyone

ഗുസ്തി താരത്തിന്റെ കൊലപാതകം: സുശീല്‍കുമാറിന്റെ കൂട്ടാളികളായ നാലുപേര്‍ പിടിയിൽ

SHARE THIS ON

ന്യൂഡല്‍ഹി: ദേശീയ ജൂനിയര്‍ ഗുസ്​തി ജേതാവായ സാഗര്‍ ധന്‍കറിനെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാനക്കാരായ നാല്​ കുറ്റവാളികളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

മേയ്​ നാലിന്​ രാത്രിയിലാണ്​ ഡല്‍ഹിയിലെ ഛത്രസാല്‍ സ്​റ്റേഡിയത്തിന് പുറത്തെ പാര്‍ക്കിങ്​ സ്ഥലത്തായിരുന്നു സംഭവം​. കേസില്‍ അറസ്​റ്റിലായ ഒളിമ്ബ്യന്‍ സുശീല്‍ കുമാറി​െന്‍റ കൂടെ പിടിയിലായ പ്രതികളും ഉണ്ടായിരുന്നതായി പൊലീസ്​ പറഞ്ഞു. ക്രൂര മര്‍ദനത്തിനിരയായ സാഗര്‍ ആശുപത്രിയില്‍ വെച്ചാണ്​ മരിച്ചത്​.

ഭൂപേന്ദര്‍ (38), മോഹിത്​ ആസോദ (22), ഗുലാബ്​ (24), മന്‍ജീത്​ (29) എന്നിവരാണ്​ അറസ്​റ്റിലായതെന്ന്​ രോഹിണി ജില്ല ഡി.സി.പി പ്രണവ്​ തയാല്‍ പറഞ്ഞു. ഇവരാണ്​ സംഭവ ദിവസം മോഡല്‍ ടൗണിലുള്ള ഫ്ലാറ്റില്‍ വെച്ച്‌​ സാഗറിനെയും സോനുവിനെയും തട്ടിക്കൊണ്ടുപോയതെന്നും ആരോപണമുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!