ഗുസ്തി താരത്തിന്റെ കൊലപാതകം: സുശീല്‍കുമാറിന്റെ കൂട്ടാളികളായ നാലുപേര്‍ പിടിയിൽ

ന്യൂഡല്‍ഹി: ദേശീയ ജൂനിയര്‍ ഗുസ്തി ജേതാവായ സാഗര്‍ ധന്‍കറിനെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാനക്കാരായ നാല് കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.
മേയ് നാലിന് രാത്രിയിലാണ് ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിന് പുറത്തെ പാര്‍ക്കിങ് സ്ഥലത്തായിരുന്നു സംഭവം. കേസില്‍ അറസ്റ്റിലായ ഒളിമ്ബ്യന്‍ സുശീല്‍ കുമാറിെന്റ കൂടെ പിടിയിലായ പ്രതികളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ക്രൂര മര്‍ദനത്തിനിരയായ സാഗര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഭൂപേന്ദര്‍ (38), മോഹിത് ആസോദ (22), ഗുലാബ് (24), മന്‍ജീത് (29) എന്നിവരാണ് അറസ്റ്റിലായതെന്ന് രോഹിണി ജില്ല ഡി.സി.പി പ്രണവ് തയാല് പറഞ്ഞു. ഇവരാണ് സംഭവ ദിവസം മോഡല്‍ ടൗണിലുള്ള ഫ്ലാറ്റില്‍ വെച്ച് സാഗറിനെയും സോനുവിനെയും തട്ടിക്കൊണ്ടുപോയതെന്നും ആരോപണമുണ്ട്.

