അൽഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാർ; സ്വവാജ് മംഗല്യനിധി കൈമാറി

കാഞ്ഞങ്ങാട് : ജീവകാരുണ്യ സാംസ്കാരിക രംഗത്ത് ഒരു നാടിന്റെ വെളിച്ചമായി നില കൊള്ളുന്ന ആറങ്ങാടി പടിഞ്ഞാറ് അൽഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രദേശത്തെ നിർധന യുവതികളുടെ കല്യാണ വുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ സഹായനിധി സ്വവാജ് മംഗല്യനിധി പദ്ധതി യിലെ ഒമ്പതാമത്തെ യുവതി ക്കുള്ള ധനസഹായം കൈമാറി.
ട്രസ്റ്റ് മെമ്പർ അബ്ദുൽ റസാഖ് പി പ്രസ്ഥുത കുടുംബ ത്തിലേക്ക് കൈമാറുന്നതിനായി ജിസിസി മെമ്പർ ഇജാസ് ഹാജിറോഡിന് ഫണ്ട് കൈമാറി
ട്രസ്റ്റ് മുഖ്യരക്ഷാധികാരികളായ പിവിഎം കുട്ടി ഹാജി, ഹസൻ പടിഞ്ഞാർ, സാദിഖ് പടിഞ്ഞാർ തുടങ്ങിയവർ സദുധ്യത്തമത്തിന് സാക്ഷ്യം വഹിച്ചു.

