KSDLIVENEWS

Real news for everyone

ഹൈക്കോടതി വിധി നിയമപരമായി നേരിടുമെന്ന് സമസ്ത

SHARE THIS ON

കോഴിക്കോട്:ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ആശങ്കയുണ്ടാക്കുന്നതാണെന്ന് സമസ്ത. വിധിയെ നിയമപരമായി നേരിടുമെന്നും സമസ്ത സംവരണ സമിതി കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യഥാർഥ വസ്തുതകൾ എന്തെന്ന് പഠിക്കാതെയും വിശകലനം നടത്താതെയുമാണ് ഹൈക്കോടതി വിധി.

ജനസംഖ്യാനുപാതികമായി ന്യൂനപക്ഷാവകാശങ്ങൾ അനുവദിക്കണമെന്ന വിധിയിലൂടെ എല്ലാ മേഖലയിലും പിന്നാക്കം നിൽക്കുന്ന മുസ്ലീം ജനവിഭാഗത്തെ കൂടുതൽ പിന്നാക്കം തള്ളാനുള്ള സാഹചര്യത്തിലേക്കാണ് എത്തിക്കുക. അതുകൊണ്ടാണ് ഈ വിഷയത്തെ നിയപരമായി നേരിടാൻ സമസ്ത സംവരണ സമിതി തീരുമാനിച്ചിരിക്കുന്നത്. സമാന മനസ്കരുമായി ചേർന്ന് പ്രക്ഷേഭ പരിപാടികൾ നടത്തുമെന്നും ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രധാന ആവശ്യങ്ങൾ
………………………………….

മുസ്ലിം സമുദായത്തിനു മാത്രം നടപ്പാക്കിയ പദ്ധതികളിൽ 80:20 എന്ന അനുപാതം ഒഴിവാക്കി 100 ശതമാനവും മുസ്ലിംകൾക്ക് മാത്രമായി നൽകുക

80:20 എന്ന അനുപാതം റദ്ദ് ചെയ്ത കോടതി വിധിക്കെതിരെ സക്കാർ അപ്പിൽ നൽകുകയും കാര്യങ്ങൾ വിശദീകരിച്ച് ധവള പത്രം പുറത്തിറക്കുക.

മുസ്ലിം ക്രിസ്ത്യൻ സൗഹാർദം തകരക്കുന്ന ശക്തികളെ കണ്ടെത്തി നടപടി സ്വീകരിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!