KSDLIVENEWS

Real news for everyone

വാക്സിൻ ചാലഞ്ചിലേക്ക് ഐ എം സി സി സൗദി കാസർകോട് ജില്ലാ കമ്മിറ്റി ഫണ്ട്‌ കൈമാറി.

SHARE THIS ON

കാസറഗോഡ്: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചാലഞ്ചിലേക്ക് ഐഎംസിസി സൗദി കാസറഗോഡ് ജില്ലാ കമ്മിറ്റി ഫണ്ട്‌ കൈമാറി. കാസറഗോഡ് എത്തിയ ജില്ലയുടെ ചാർജുള്ള കേരള സംസ്ഥാന തുറമുഖ മന്ത്രിയും ഐ എൻ എൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൂടിയുമായ ശ്രീ.അഹമ്മദ് ദേവർകോവിലിന് ഐഎംസിസി സൗദി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ അബ്ബാസ് ബേക്കൽ, സലിം ആരിക്കാടി, ഖലീൽ ചട്ടഞ്ചാൽ,റഹീം ആലംബാടി, മെഹ്‌റു മേനത്ത്, നസീർ മുക്രി തുടങ്ങിയവരാണ് മന്ത്രിക്ക് ഫണ്ട്‌ കൈമാറിയത്.കോവിഡ് 19മായി ബന്ധപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾക്ക് ഭാഗവാക്കാകു എന്ന ലക്ഷ്യത്തോടെയാണ് ഐഎംസിസി സൗദി കാസറഗോഡ് ജില്ലാ കമ്മിറ്റി വാക്സിൻ ചാലഞ്ചുമായി സഹകരിക്കുന്നത്.പ്രവർത്തനങ്ങൾക്ക് സൗദി ഐഎംസിസി, കിഴക്കൻ പ്രവിശ്യ നേതാക്കളായ ഹനീഫ് അറബി, റാഷിദ്‌ കോട്ടപ്പുറം,ഇർഷാദ് കളനാട് തുടങ്ങിയവർ നേതൃത്വം നൽകി.

29/05/2021
കാസറഗോഡ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!