KSDLIVENEWS

Real news for everyone

വീട് തകർന്ന കുടുംബത്തിന്റെ ധനസഹായം ബിജെപി നേതാവ് തട്ടി

SHARE THIS ON

മൊഗ്രാൽപുത്തുർ: പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പാവപ്പെട്ടവർക്ക് പ്രകൃതി ശോഭത്തിൽ വീടിന് കേടുപാട് സംഭവിച്ചവർക്ക് സംസ്ഥാന ഗവർമെന്റ് നൽകി വരുന്ന ധന സഹായത്തിൽ നിന്നും 30% കൈക്കൂലിയായി വാങ്ങിഎന്ന ബിജെപി നേതാവും മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൻ കൂടിയായ ജനപ്രതിനിധിക്കെതിരെ ഉള്ള ആരോപണം വളരെ ഗൗരവമുള്ളതാണ്. പുറത്തുവന്നിട്ടുള്ള തെളിവുകൾ ബന്ധപ്പെട്ട അധികാരികൾ വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും പാവപ്പെട്ടവർക്ക് സർക്കാർ നൽകുന്ന ധന സഹായത്തിൽ നിന്നും കയ്യിട്ട് വാരുന്ന ഇത്തരം ജനപ്രതിനിധിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും dyfi മൊഗ്രാൽ പുത്തൂർ മേഖലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!