യുഎഇയില്‍ 1,810 പേര്‍ക്ക് കൂടി കൊവിഡ്, നാലു മരണം; 1,777 പേർ രോഗ മുക്തരായി

അബുദാബി: യുഎഇയില്‍ ഇന്ന് 1,810 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,777 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ നാല് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,42,981 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,69,073 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,48,785 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1,677 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,611 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

