രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ ഡിസംബറാകുമെന്ന് ; വാക്സിൻ രണ്ട് ഡോസ് നിർബന്ധം ആരോഗ്യ മന്ത്രാലയം

കോവിഷീൽഡ് വാക്സിനുകളുടെ ഷെഡ്യൂളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും രണ്ടു ഡോസ് വാക്സിൻ നിർബന്ധമായും നിലവിൽ എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് നൽകിയ 12 ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് എടുക്കണം. കോവാക്സിനും ഇതേ ഷെഡ്യൂൾ ബാധകമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രണ്ടു വ്യത്യസ്ത വാക്സിൻ ഡോസ് എടുക്കുന്നത് നിലവിൽ അനുവദനീയമല്ല. രണ്ടു ഡോസും ഒരേ വാക്സിൻ തന്നെ എടുക്കണമെന്നാണ് പ്രോട്ടോക്കോൾ. വാക്സിനുകൾ ഇടകലർത്തി എടുക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ ഗവേഷണം നടന്നുവരികയാണ്. അതിന്റെ പോസിറ്റിവ് ഫല സാധ്യത വിശ്വസനീയമാണെങ്കിലും ദോഷകരമായ പ്രതികരണങ്ങളും തള്ളികളയാനാവില്ല. ശാസ്ത്രം തന്നെ അതിന് ഉത്തരം നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വാക്സിന്റെ ദർലൗഭ്യം ഇല്ലെന്നും ജൂലൈ പകുതിയോടെയോ ഓഗ്സ്റ്റ് ആകുമ്പോഴേക്കോ പ്രതിദിനം ഒരു കോടി ആളുകൾക്ക് നൽകാനുള്ള വാക്സിൻ ഡോസുകൾ ലഭ്യമാകും. ഡിസംബറോടെ മുഴുവൻ പേർക്കും വാക്സിൻ നൽകാൻ സാധിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ഐസിഎംആർ മേധാവി അറിയിച്ചു.
രാജ്യത്ത് ഇതുവരെ 21.60 കോടി വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതിൽ 1.67 കോടി ഡോസ് ആരോഗ്യ പ്രവർത്തർക്കാണ് നൽകിയത്. 2.42 കോടി കോവിഡ് മുൻനിര പോരാളികൾക്ക്, 15.48 കോടി ഡോസ് 45 വയസിന് മുകളിലുള്ളവർക്ക്, 18നും 44 വയസിനും ഇടയിലുള്ളവർക്കുമായി 2.03 ഡോസ് വാക്സിനും വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

