KSDLIVENEWS

Real news for everyone

മുസ്‌ലിംകള്‍ക്ക് പൂര്‍ണ നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം -കാന്തപുരം

SHARE THIS ON

കോഴിക്കോട്: മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പാലോളി കമീഷന്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി നല്‍കിയ ക്ഷേമപദ്ധതികള്‍ 100 ശതമാനവും മുസ്‌ലിംകള്‍ക്ക് തന്നെ ലഭിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്‍റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തില്‍ വെര്‍ച്വല്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലോളി കമ്മിറ്റിക്ക് രൂപംനല്‍കുകയും അത് പ്രകാരം റിപ്പോര്‍ട്ട് നടപ്പാക്കുകയും ചെയ്തത് അന്നത്തെ ഇടതു സര്‍ക്കാറായിരുന്നുവെന്നും അതിന്‍െറ നിര്‍ദേശങ്ങള്‍ വഴി വന്ന മുസ്ലിംകള്‍ക്കു വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ ഇവ്വിധം വിഭജിക്കപ്പെടുന്നത് ഗൗരവതരമാണെന്നും തുടര്‍ന്ന് സംസാരിച്ച എളമരം കരീം എം.പി പറഞ്ഞു.

ബ്യൂറോക്രസിയുടെ അവിഹിത ഇടപെടലുകള്‍ ഇതിനു പിന്നില്‍ ഉണ്ടായോ എന്ന് പരിശോധിക്കണമെന്ന് ഐ.എന്‍.എല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.

നിയമവശങ്ങള്‍ പഠിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഉറച്ചു വിശ്വസിക്കുന്നതായി ആമുഖ പ്രഭാഷണം നടത്തിയ എന്‍. അലി അബ്ദുല്ല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!