KSDLIVENEWS

Real news for everyone

രാജ്യത്തിന് ആശ്വാസം ; കോവിഡ് വ്യാപനം കുറയുന്നു; ഇന്നലെ 1.32 ലക്ഷം പേര്‍ക്ക് രോഗ ബാധ; 3,207 മരണം ചികിത്സയിലുള്ളവര്‍ 18 ലക്ഷത്തില്‍ താഴെ

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ1,32 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,207 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

1,32,788 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ 2,83,07,832 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,61,79,085 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരിച്ചത് 3,35,102 പേരാണ്. സജീവ രോഗികളുടെ എണ്ണം 17,93,645 ആയി കുറഞ്ഞു. 21,85,46,667 പേരെ വാക്‌സിനേറ്റ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജൂണ്‍ 1 വരെ 35,00,57,330 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) അറിയിച്ചു.

ഇതില്‍ 20,19,773 സാംപിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!