KSDLIVENEWS

Real news for everyone

അധ്യായന വർഷം ആരംഭിച്ചതോടെ ജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ പുതുതായി എത്തിയത് 28,716 വിദ്യാർഥികൾ

SHARE THIS ON

നീലേശ്വരം: വീണ്ടുമൊരു അധ്യയനവർഷം ആരംഭിക്കുമ്പോൾ ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാർഥികളുടെ കുത്തൊഴുക്ക്‌. ജില്ലയിൽ പൊതുവിദ്യാലയങ്ങളിലേക്ക് ഒന്നുമുതൽ 10 വരെ ക്ലാസുകളിലായി ഇക്കുറി പ്രവേശനം നേടിയത് 28,716 വിദ്യാർഥികളാണ്. ഒന്നാം ക്ലാസിലേക്ക് മാത്രം 14,327 വിദ്യാർഥികളും പ്രവേശനം നേടി. ചൊവ്വാഴ്ച ഉച്ച യ്ക്ക് 12 വരെയുള്ള വിദ്യാഭ്യാസവകുപ്പിന്റെ കണക്ക് പ്രകാരമാണിത്. രണ്ടുമുതൽ 10 വരെ ക്ലാസുകളിലേക്ക് പുതുതായി ചേർന്നത് 10,033 വിദ്യാർഥികളാണ്. അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന്‌ അയൽസംസ്ഥാനങ്ങളിൽനിന്നുമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളിലേക്ക് പ്രവേശനം നേടിയതാകട്ടെ 4356 വിദ്യാർഥികളും. രണ്ടുമുതൽ 10 വരെ ക്ലാസുകളിലായിട്ടാണിത്. ജില്ലയിൽ 1,25,008 വിദ്യാർഥികൾ ജയിച്ച് അടുത്ത ക്ലാസുകളിലേക്കും പ്രവേശനം നേടി. വരുംദിവസങ്ങളിൽ പ്രവേശനമുണ്ടാകും. കഴിഞ്ഞ അധ്യയനവർഷത്തിൽ ഒന്നുമുതൽ 10 വരെയുള്ള സർക്കാർ സ്കൂളുകളിൽ ആകെ 92,565 വിദ്യാർഥികളും എയ്‌ഡഡിൽ 70,557-ഉം അൺഎയ്ഡഡിൽ 27,939 വിദ്യാർഥികളുമാണ് ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!