രാജ്യത്ത് കോവിഡ് മരണം കുറയുന്നു; ഇന്നലെ മൂവായിരത്തില്‍ താഴെ; 24 മണിക്കൂറിനിടെ 1,34,154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 2,887 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ1,34 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,887 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
1,34,154 പേര്ക്കാണ്ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ 2,84,41,986 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,63,90,584 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരിച്ചത് 3,37,989 പേരാണ്. സജീവ രോഗികളുടെ എണ്ണം 17,13,413 ആയി കുറഞ്ഞു. 22,10,43,693 പേരെ വാക്സിനേറ്റ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജൂണ്‍ 2 വരെ 35,37,82,648സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.

