KSDLIVENEWS

Real news for everyone

ആറാം ദിവസവും കോവിഡ് രോഗികള്‍ ഒരുലക്ഷത്തില്‍ താഴെ; മരണനിരക്കില്‍ കുറവില്ല; ഇന്നലെ 80,834 പേർക്ക് കോവിഡ്; 3,303 മരണം

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 80,834 പേര്‍ക്ക്. കഴിഞ്ഞ എഴുപത്തൊന്ന് ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 3303 കോവിഡ് മരണമാണ്. 1,32,062 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,94,39,989 ആണ്. ഇതില്‍ 2,80,43,446 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,70,384. നിലവില്‍ 10,26,159 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ വരെ 25,31,95,048 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!