KSDLIVENEWS

Real news for everyone

ആശ്വാസം: രോ​ഗികളുടെ എണ്ണം 70,000ലേക്ക്, ചികിത്സയിലുള്ളവര്‍ 10ലക്ഷത്തില്‍ താഴെ

SHARE THIS ON

ന്യൂഡൽഹി: തുടർച്ചയായ ഏഴാം ദിവസവും പ്രതി​ദിന കോവിഡ് രോ​ഗികൾ ഒരു ലക്ഷത്തിൽ താഴെ. 24 മണിക്കൂറിനിടെ 70,421 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 2,95,10,410 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 3921 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,74,305 ആയി ഉയർന്നു. നിലവിൽ 9,73,158 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മാത്രം 1,19,501 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 2,81,62,947 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!