കോവിഡ്; ആശ്വാസ കണക്കുകൾ ; ഇന്നലെ 60,471 രോഗികള്‍; 2,726 മരണം’ ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 60,471 പേര്‍ക്ക്. കഴിഞ്ഞ എഴുപത്തിയഞ്ച് ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 2726 കോവിഡ് മരണമാണ്. 1,17,525 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,95,70,881 ആണ്. ഇതില്‍ 2,82,80,472 പേര് രോഗമുക്തി നേടി. ആകെ മരണം 3,77,031 നിലവില്‍ 9,13,378 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 25,90,44,072 പേര് വാക്സിന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

