യുഎഇയില്‍ ഇന്ന് 2,127 പേര്‍ക്ക് കൂടി കോവിഡ്, നാല് മരണം; 2,094 പേർക്ക് മുക്തി

അബുദാബി: യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,094 പേര്‍ സുഖം പ്രാപിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,29,143 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,01,950 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,81,139 പേര്‍ രോഗമുക്തരാവുകയും 1,734 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,077 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

