KSDLIVENEWS

Real news for everyone

അസറുദ്ദീനെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍

SHARE THIS ON

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രസിഡന്‍റായിരിക്കെ അസര്‍ നിരവധി വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അസോസിയേഷന്‍ ഭരണസമിതിയുടെ നടപടി. 2019 സെപ്റ്റംബറിലാണ് അസറിനെ അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കുന്നത്.

ബി​സി​സി​ഐ​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ദു​ബാ​യിയി​ലെ ടി​ ടെ​ന്‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ ഒ​രു ടീ​മി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ക​നാ​ണ് അ​സ​റെ​ന്നും ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചെ​ന്നും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

അ​സ​ര്‍ കൂ​ടി​യാ​ലോ​ച​ന​ക​ളൊ​ന്നും കൂ​ടാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ന്നു​വെ​ന്ന് അ​സോ​സി‍​യേ​ന്‍റെ ചി​ല​ര്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​സ​റി​നെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ക​യും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്ത​ത്. ഒ​രു ഓം​ബു​ഡ്‌​സ്മാ​ന്‍റെ നി​യ​മ​ന​ത്തെ ചോ​ദ്യം​ ചെ​യ്തു​വെ​ന്നും അ​സോ​സി​യേ​ഷ​ന്‍റെ അ​ക്കൗ​ണ്ട് അ​സ​ര്‍ മ​ര​വി​പ്പി​ച്ചു​വെ​ന്നു​മാ​ണ് അ​സ​റി​നെ​തി​രെ ഉ​യ​രു​ന്ന മ​റ്റ് ആ​രോ​പ​ണ​ങ്ങ​ള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!