ആശ്വാസം: കോവിഡ് രോഗികള്‍ അറുപതിനായിരത്തില്‍ താഴെ: 1,576 മരണം; ചികിത്സയിലുള്ളവര്‍ 7 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 87,619 പേര്‍ക്ക്. 81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 1,576 പേര്‍ മരിച്ചു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 58,419 പേര്‍ക്ക്. 87,619പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,98,81,965 ആണ്. ഇതില്‍ 2,87,66,009 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,86,713 നിലവില്‍ 7,29,243 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്.

