KSDLIVENEWS

Real news for everyone

ഫുട്‌ബോള്‍ കാലിലും ക്യാമറ കൈയിലും ഭദ്രം; പെപ്പെയെ പകര്‍ത്തി ക്രിസ്റ്റ്യാനോ- വീഡിയോ വൈറല്‍

SHARE THIS ON

മ്യൂണിക്ക്: പോര്‍ച്ചുഗീസ് സൂപ്പര്‍ ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ നേട്ടങ്ങൾ എല്ലാ ആരാധകർക്കും കാണാപ്പാഠമാണ്. എന്നാൽ റൊണാൾഡോ ഒരു കിടിലൻ ഫോട്ടോഗ്രാഫർ കൂടിയാണ് എന്നത് മറ്റൊരു കൗതുകം. യൂറോ കപ്പിനിടെയാണ് ഫോട്ടോഗ്രാഫി സ്‌കില്‍ റോണോ കാട്ടിയത്. സഹതാരങ്ങളേക്കാൾ ഉയരത്തിൽ ചാടിയുള്ള ഗോളുകൾ, ചിലപ്പോൾ ആരെയും അമ്പരപ്പിക്കുന്ന ബൈസിക്കിൾ കിക്ക്, ബുള്ളറ്റിനെ വെല്ലുന്ന ഫ്രീകിക്ക് ഗോളുകൾ. റോണോയുടെ ഗോൾ കഥകൾ നിരവധി. എന്നാൽ യൂറോ കപ്പിനിടെ താരങ്ങളുടെ ഫോട്ടോ ഷൂട്ട് നടക്കുമ്പോള്‍ കൊള്ളാവുന്ന ഫോട്ടോഗ്രാഫർ കൂടിയാണ് താനെന്ന് താരം തെളിയിച്ചു. ഫോട്ടോഗ്രാഫറുടെ കയ്യിൽ നിന്ന് ക്യാമറ വാങ്ങി സഹതാരം നിക്കോളാസ് പെപ്പെയുടെ ചിത്രം ക്രിസ്റ്റ്യാനോ പകർത്തുകയായിരുന്നു. ക്യാമറാമാനെ നിരാശപ്പെടുത്താതെ പെപ്പെയും റൊണാൾഡോയും ചിത്രത്തിന് പോസ് ചെയ്‌താണ് ഫോട്ടോഷൂട്ട് അവസാനിപ്പിച്ചത്. യൂറോയുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!